മഹാരാജാസ് കോളേജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ പരാതി

Estimated read time 0 min read

മഹാരാജാസ് കോളേജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചില്ല് കൊണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

ഏറ്റതായും പരാതിയിൽ പറയുന്നുണ്ട്. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാർഥികളും തമ്മിൽവാക്കേറ്റമുണ്ടായത്. കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു. എന്നാൽ വിദ്യാർഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം.

+ There are no comments

Add yours