ഫോൺ നന്നാക്കി നൽകാത്തതിന് സർവ്വീസ് സെന്ററിന് പിഴ ഇട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മിറ്റി

Estimated read time 1 min read

ഫോണിന്റെ പ്രശ്‌നം പരിഹരിച്ചില്ല; സർവ്വീസ് സെന്ററിന് പിഴ

പണം വാങ്ങിയ ശേഷം ഫോൺ നന്നാക്കി നൽകാത്തതിന് സർവ്വീസ് സെന്ററിന് പിഴ ഇട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മിറ്റി. അമ്പലമുകൾ സ്വദേശിയുടെ പരാതിയിലാണ്  ‘Speed Services and Repairing’ എന്ന സ്ഥാപനത്തിന് 21,700 രൂപ പിഴ ഇട്ടത്. iPhone 12, iPhone 7+ എന്നീ ഫോണുകൾ നന്നാക്കാൻ G-Pay വഴി13,700 രൂപ നൽകിയിട്ടും ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി.

+ There are no comments

Add yours