കേരളത്തെ നടുക്കി കൂട്ട ആത്മഹത്യ
സംസ്ഥാനത്തെ തന്നെ നടുക്കുന്ന ഒരു കൂട്ട ആത്മഹത്യയുടെ വാർത്ത ഇടുക്കിയിൽ നിന്ന് വരുന്നു. ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്‌മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.
സംസ്ഥാനത്തെ നടുക്കി കൂട്ട ആത്മഹത്യ

+ There are no comments
Add yours