കൊടും ഭീകരനെ ദില്ലിയിൽ എത്തിച്ചു
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ദില്ലിയിലെത്തിച്ചു. USൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് റാണയെ എത്തിച്ചത്. റാണയെ വിർച്വലായി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. തിഹാർ ജയിലിൽ ആയിരിക്കും ഇയാളെ പാർപ്പിക്കുക. ജയിലിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ദില്ലിയിലെത്തിച്ചു

+ There are no comments
Add yours