പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു
ഈ മാസം 22ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കുളപ്പുള്ളിയിൽ CITU ഭീഷണിയെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ. CITUക്കാർ ലോഡ് ഇറക്കാൻ സമ്മതിക്കാത്തതിനാൽ 20 ലക്ഷം രൂപ ബാധ്യത ഉണ്ടായെന്നും കച്ചവടം നിർത്തുകയാണെന്നുമാണ് കടയുടമ പറഞ്ഞത്. തൊഴിൽ നിഷേധത്തിനെതിരെയുള്ള സമരം തുടരുമെന്ന് CITU പ്രതികരിച്ചു.
പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു

+ There are no comments
Add yours