ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചെതെന്ന് സംവിധായകൻ ശിവപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും ശിവപ്രസാദ് പ്രതികരിച്ചു.
‘നിലവിൽ മരണമാസ്സ് സൗദിയിൽ റിലീസ് ചെയ്യാൻ പറ്റില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് കിട്ടിയ വിവരം ട്രാൻസ്ജെൻഡർ ആയ വ്യക്തി കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് സിനിമയ്ക്ക് അവിടെ റിലീസ് ചെയ്യാൻ പറ്റാത്തത് എന്നാണ്. കുവൈറ്റിലും സിനിമ റിലീസ് ചെയ്യാനാകില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. സിനിമയിലെ ട്രാൻസ്ജെൻഡറിന്റെ സീനുകൾ ഒഴിവാക്കണമെന്ന് പറഞ്ഞ് കുവൈറ്റിൽ നിന്നും ഞങ്ങൾക്ക് നിർദ്ദേശം വന്നിട്ടുണ്ട്. അവിടെ അവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാൽ റിലീസ് ചെയ്യാമെന്നാണ് പറയുന്നത്. പക്ഷെ സൗദിയിൽ സിനിമ റിലീസ് ചെയ്യാൻ കഴിയില്ല’, ശിവപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

+ There are no comments
Add yours