കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം- മന്ത്രി ഗണേഷിൻ്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം.

Estimated read time 1 min read


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം- മന്ത്രി ഗണേഷിൻ്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം.

ഇരിങ്ങാലക്കുട: കേന്ദ്ര മന്ത്രി സുരേഷ്ഗോപിയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ഗണേശൻ്റെ കോലം കത്തിച്ചു.
കുട്ടംകുളം സെൻ്ററിൽ നിന്നാരംഭിച്ച പ്രകടനം ബസ്റ്റാൻ്റിലെത്തുകയും തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു  സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉത്ഘാടനം ചെയ്തു.
മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന െസക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്,ഭാരവാഹികളായ ജോജൻ കൊല്ലാട്ടിൽ, രമേഷ് അയ്യർ, സെബാസ്റ്റ്യൻ ചാലിശ്ശേരി,രാഖി മാരാത്ത്, കവിതാ ബിജു,ടി കെ ഷാജു, അമ്പിളി ജയൻ,പഞ്ചായത്ത് ഏരിയ പ്രസിഡണ്ടുമാരായ പ്രിയ അനിൽ, ലിഷോൺ ജോസ്, ടി ഡി സത്യദേവ്, വാണി കുമാർ കോപ്പുള്ളിപ്പറമ്പിൽ, രിമ പ്രകാശ് , സിന്ധു സതീഷ്, ശ്യാംജി മാടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി

+ There are no comments

Add yours