നോബഡി’…..പൃഥ്വിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു

Estimated read time 1 min read

പൃഥ്വിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു

എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു. ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘നോബഡി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ പൂജ ചടങ്ങ് എറണാകുളത്ത് വെച്ച് ഇന്ന് നടന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയയും പടത്തിന്റെ നിർമാണത്തിൽ ഭാഗമാകുന്നുണ്ട്.

+ There are no comments

Add yours