പവൻ കല്യാണിന്റെ ഇളയ മകന്  തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റു.

Estimated read time 0 min read

ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉൾപ്പെടെ പൊള്ളലേറ്റ മാർക്ക് ശങ്കർ ആശുപത്രിയിൽ ചികിൽസയിലാണ്. ടുമാറ്റോ കുക്കിങ് സ്കൂ‌ൾ എന്ന വെക്കേഷൻ ക്യാംപിലാണ് കുട്ടിയുണ്ടായിരുന്നത്. 15 കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോർട്ടുകൾ.

രാവിലെ 9.45 ഓടെയാണ് തീപിടിത്തമുണ്ടായത്. അരമണിക്കൂറിലേറെ നേരമെടുത്താണ് തീയണച്ചത്. തീപിടിത്തമുണ്ടായ ഉടനെ സമീപത്തുള്ള നിർമാണ തൊഴിലാളികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

+ There are no comments

Add yours