കണ്ണൂരിൽ അധ്യാപകന് 187 വർഷം തടവ്
പോക്സോ കേസിൽ അപൂർവ വിധിയുമായി തളിപ്പറമ്പ് പോക്സോ കോടതി. 16കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. 9 ലക്ഷം രൂപ പിഴയും ചുമത്തി. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പ്രതി. മോതിരം കാണിച്ച് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നത് കണക്കിലെടുത്താണ് കടുത്ത ശിക്ഷ കോടതി വിധിച്ചത്.


+ There are no comments
Add yours