ബലത്സംഗക്കേസിൽ ജയിലിലായിരുന്ന ആൾദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി

Estimated read time 0 min read

ബലത്സംഗക്കേസിൽ ജയിലിലായിരുന്ന ആൾദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി നൽകി രാജസ്ഥാൻ ഹൈക്കോടതി.2013 ൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്നതിനിടെ ആണ് ജാമ്യം ലഭിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങൾ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. നിലവിൽ ജൂലൈ 1 വരെയാണ് ജാമ്യം നീട്ടി നൽകിയത്.

ജാമ്യം നൽകിയതിന് പിന്നാലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് തങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കിൽ പൊലീസിനെ അറിയിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നിർദ്ദേശമുണ്ട്.

+ There are no comments

Add yours