ചെട്ടിക്കുളങ്ങര ഉത്സവത്തിനിടെ കത്തിക്കുത്ത്.8 പേr അറസ്റ്റിൽ

Estimated read time 0 min read

ചെട്ടിക്കുളങ്ങര ഉത്സവത്തിനിടെ കത്തിക്കുത്ത്

ആലപ്പുഴ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ കത്തിക്കുത്ത്. മാവേലിക്കര സ്വദേശി സുനിൽ കുമാറിന് പരിക്കേറ്റു. സംഭവത്തിൽ സുനിൽ കുമാർ ഉൾപ്പടെ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെണ്ടമേളത്തെ ചൊല്ലി നടന്ന തർക്കമാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. ഒരു കൂട്ടം ആളുകൾ സുനിലിനെ പിടിച്ചുവച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമികളുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നത് കാരണം ആരും പ്രശ്‌നത്തിൽ ഇടപെട്ടില്ല.

+ There are no comments

Add yours