മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. പ്രാദേശിക ഹർത്താലിന് ആഹ്വാനം.

Estimated read time 0 min read

പാലക്കാട് കാട്ടാന ആക്രമണം; മുണ്ടൂരിൽ ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം


കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. കാട്ടാനകൾ ഇറങ്ങിയത് വനംവകുപ്പിനെ കൃത്യമായി വിവരം അറിയിച്ചിരുന്നുവെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഗോകുൽദാസ് പറഞ്ഞു. വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിപിഐഎം നേതാവ് കുറ്റപ്പെടുത്തി.

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. കയറാംകോട് സ്വദേശി അലനെ(22) ഇന്നലെ വൈകീട്ടാണ് കണ്ണാടൻചോലയ്ക്ക് സമീപത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. അലൻ്റെ മാതാവ് വിജിക്കും കാട്ടാന ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. വിജി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

+ There are no comments

Add yours