ആശമാരുടെ സമരം അമ്പതാം ദിവസത്തിലേയ്ക്ക്
ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേയ്ക്ക്. പ്രവർത്തകർ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തി. നിരാഹാരമനുഷ്‌ഠിച്ചിരുന്നവരിൽ എസ് ഷൈലജയെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സമരം 50 ദിവസം തികയുന്ന തിങ്കളാഴ്‌ച, മുടി മുറിച്ചുള്ള പ്രതിഷേധമടക്കമാണ് ആശമാർ ആസൂത്രണം ചെയ്തിരിക്കുന്നത്.


+ There are no comments
Add yours