ആലപ്പുഴ പെരുമ്പളം ബോട്ട് ജെട്ടിയിലെ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. കുമ്പളം പഞ്ചായത്ത് 13-ാം വാർഡിൽ കോമരോത്ത് വീട്ടിൽ കനിഷിനെ(38) യാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി പലസ്ഥലങ്ങളിലായി ഒളിവിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പളം ഭാഗത്ത് വെച്ച് പിടിയിലാകുന്നത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എസ് സുബ്രഹ്മണ്യൻ, എസ്ഐ മാരായ ജെ സണ്ണി, ജോസ് ഫ്രാൻസിസ്, എഎഎസ്ഐ ലിജിമോൾ, സിപിഒ ജിബുജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


+ There are no comments
Add yours