മണ്ണാർക്കാട് തൊഴുത്തിൽകെട്ടിയ പശുവിനെ കടത്തിക്കൊണ്ടുപോയി കൊന്നു.

Estimated read time 0 min read

തൊഴുത്തിൽകെട്ടിയ പശുവിനെ കടത്തിക്കൊണ്ടുപോയി കൊന്നു. പാലക്കാട് മണ്ണാർക്കാട് മേലാമുറി സ്വദേശി പ്രകാശൻ്റെ പശുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ നായാട്ട് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.രണ്ട് പശുവിൻറെ പാൽ വിറ്റ് ഉപജീവനം നടത്തുന്ന പ്രകാശൻ, ഇന്നലെ രാവിലെ തൊഴുത്തിലെത്തിയപ്പോൾ ഒരു പശുവിനെ കാണാനില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറി വനത്തിൽ പശുവിൻ്റെ ജഡം കണ്ടെത്തുകയായിരുന്നു. ഒരു ക്വിന്റൽ തുക്കം വരുന്ന രണ്ട് വയസ് പ്രായമുള്ള പശുവിന്റെ രണ്ട് മുൻകാലുകളും, ഒരു പിൻകാലും കൂർത്ത ആയുധം കൊണ്ട് കുത്തി അടർത്തിയ നിലയിലായിരുന്നു. ഇറച്ചിയെടുത്ത് തലയും മറ്റ് ശരീര ഭാഗങ്ങളും ഉപേക്ഷിച്ച നിലയിലായിരുന്നു.

+ There are no comments

Add yours