കലാകാരൻ ഷംസ് കൊച്ചിൻ വിടവാങ്ങി
നാല് പതിറ്റാണ്ട് കാലത്തോളം ബഹ്റൈനിലെ കലാ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷംസ് കൊച്ചിൻ (65) വിടവാങ്ങി. പ്രശസ്‌ത ഗായകൻ അഫ്‌സലിന്റെ സഹോദരനാണ്. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് മൂന്ന് മാസത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറേപ്പള്ളിയിൽ ഖബറടക്കും.

+ There are no comments
Add yours