*ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ MDMA യുമായി യുവാക്കൾ അറസ്റ്റിൽ*
കാട്ടൂർ : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെയാണ് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ വില്ലേജ്, കാട്ടൂർ സി എച്ച് സിക്ക് പുറകുവശം അംഗൻവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്ത് 28 വയസ്സ് എന്നയാളുടെ വീട്ടിൽ നിന്നും സുജിത്തിനേയും താന്ന്യം വില്ലേജ് കിഴപ്പുള്ളിക്കര ദേശത്ത് ചക്കാണ്ടിവീട്ടിൽ അജിത്ത് 24 വയസ്സ്, താന്ന്യം വില്ലേജ് കിഴുപ്പുള്ളിക്കര ദേശത്ത് മാളിയേക്കൽ വീട്ടിൽ ജെറിൽ, 27 വയസ്സ് എന്നിവരേയും MDMA യുമായി പിടികൂടിയത്.
കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, പ്രൊബേഷൻ എസ് ഐ സനദ്, സബ്ബ് ഇൻസ്പെക്ടർ ബാബു , സീനിയർ സിവിൽ പോലീസ് ഓഫിസർ ബിന്നൽ, സിവിൽ പോലീസ് ഓഫിസർ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ MDMA യുമായി യുവാക്കൾ അറസ്റ്റിൽ

+ There are no comments
Add yours