ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാംപ്രതിയും എം എസ് സൊല്യൂഷൻസ് ഉടമയുമായ ഷുഹൈബിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ ഷുഹൈബിന്റെ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകരായ എസ് രാജീവ്, എം മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ജാമ്യമനുവദിച്ചത്. അതേസമയം അൺ എയ്ഡഡ് സ്കൂളിലെ പ്യൂണും കേസിലെ നാലാം പ്രതിയുമായ അബ്‌ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടിയിട്ടുണ്ട്. നേരത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങലും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാംപ്രതിയും എം എസ് സൊല്യൂഷൻസ് ഉടമയുമായ ഷുഹൈബിന് ജാമ്യം

+ There are no comments
Add yours