ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു

Estimated read time 0 min read

ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്രം!

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 2% വർധിപ്പിച്ചു. 53ൽ നിന്ന് 55% ആയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഏകദേശം 48.66 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും തീരുമാനം ഗുണം ചെയ്യും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് വർധനവ്.

+ There are no comments

Add yours