സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 320 രൂപയാണ് വർധിച്ചത്. 65,880 രൂപയായാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വർധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

20ന് 66,480 രൂപയായി ഉയർന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വർണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഇന്നലെ 80 രൂപയാണ് വർധിച്ചത്.

+ There are no comments

Add yours