കൊച്ചിയിലെ തുമ്പിപ്പെണ്ണും പൂത്തിരിയും പെട്ടു ഗയിസ്!
കൊച്ചിയിലെ ലഹരിവിപണിയിലെ പ്രധാന കണ്ണികളായ തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോളും പൂത്തിരി എന്നുവിളിക്കുന്ന അമീർ സൊഹൈലും ജയിലിലേക്ക്. 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും എറണാകുളം അഡിഷനൽ ജില്ലാ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്. നഗരത്തിൽ എംഡിഎംഎ എത്തിച്ച് മൊത്തവിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. രണ്ട് പേർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തുമ്പിപ്പെണ്ണും പൂത്തിരിയും ജയിലിലേക്ക്… കോടതി വിധി വന്നു

+ There are no comments
Add yours