സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കൂടി. ഇന്ന് നേരിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 65,650 രൂപയായി. സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വർണവിലയിൽ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവില കുതിച്ചുയരാൻ കഴിഞ്ഞയാഴ്ച്‌ച കാരണമായിരുന്നത്. റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വർണവിലയിൽ ഉയർച്ചയുണ്ടായത്.


+ There are no comments
Add yours