കപ്പലിൽ 106 കിലോ മയക്കുമരുന്ന്. ഇന്തോനേഷ്യയിൽ 3 ഇന്ത്യക്കാർക്ക് വധശിക്ഷ. സിംഗപ്പൂരിൽ നിന്ന് വന്ന കപ്പലിൽ നിന്ന് വലിയ അളവിൽ ഇന്തോനേഷ്യയിൽ മാരക മയക്കുമരുന്ന് പിടികൂടിയത് 2024 ജൂലൈ മാസത്തിലാണ്. കപ്പലിൽ നിന്ന് പിടികൂടിയ 3 ഇന്ത്യക്കാർ വധശിക്ഷ നേരിടേണ്ടി വരുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.106 കിലോ ക്രിസ്റ്റൽ മെത്താണ് ഇന്ത്യക്കാരുടെ കയ്യിൽ നിന്ന് കണ്ടെത്തിയത്. 38 കാരനായ രാജു മുത്തുകുമാരൻ, 34കാരനായ സെൽവദുരൈ ദിനകരൻ, 45കാരനായ ഗോവിന്ദസ്വാമി വിമൽകാന്തൻ എന്നിവർക്കാണ് വധശിക്ഷ നേരിടേണ്ടി വരിക എന്നാണ് റിപ്പോർട്ട്. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ലെജൻഡ് അക്വാരിസ് എന്ന കാർഗോ കപ്പലിൽ നിന്നാണ് വലിയ അളവിൽ മെത്ത് പിടികൂടിയത്. സിംഗപ്പൂരിൽ നിന്ന് ഏറെ അകലെ അല്ലാത്ത പൊങ്കറിൽ വച്ചാണ് കപ്പൽ ഇന്തോനേഷ്യൻ അധികൃതർ പരിശോധിച്ചത്.


+ There are no comments
Add yours