തൃശൂർ യുവാവിനെ വെട്ടിക്കൊന്നു
തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റു. സംഭവത്തിൽ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. 3 പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ്. അക്ഷയ് ഭാര്യയ്ക്കൊപ്പം ലിഷോയിയുടെ വീട്ടിൽ വന്നിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അതേസമയം, കൊലപാതകത്തിന് പിന്നിൽ ലഹരിയെ ചൊല്ലിയുള്ള തർക്കമാണെന്നും റിപ്പോർട്ട് ഉണ്ട്.


+ There are no comments
Add yours