കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം. കൊലപാതകം കരുതിക്കൂട്ടി ചെയ്തത്

Estimated read time 0 min read

കൈതപ്രം കൊലപാതകം; നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ രാധാകൃഷ്ണൻ മരിച്ചു, കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം



കണ്ണൂർ കൈതപ്രത്ത് മധ്യവയസ്കനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വിരോധവും പകയും. പ്രതി സന്തോഷ് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൃത്യത്തിന് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കൊലപാതകം കരുതിക്കൂട്ടി ഉറപ്പിച്ചതാണെന്ന് തെളിയിക്കുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും സൗഹൃദത്തിലായിരുന്നു. അടുത്ത കാലത്ത് ഇരുവരും കൂടുതൽ അടുത്തു. ബന്ധത്തെ രാധാകൃഷ്ണൻ എതിർത്തതോടെ സന്തോഷിന്റെ മനസ്സിൽ വൈരാഗ്യം രൂപപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.


+ There are no comments

Add yours