സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെന്റററിൻ്റെ ഉദ്ഘാടനം ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിർമാണം അന്തിമഘട്ടത്തിലാണെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിർവശത്തു വാങ്ങിയ 32 സെന്റിൽ 9 നിലകളിലായാണ് കെട്ടിടം. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമായ രീതീയിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിംഗ് എന്നിവയ്ക്ക് പ്രത്യേക മുറികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുള്ള ഓഫീസ് മുറികൾ തുടങ്ങിയവ പുതിയ മന്ദിരത്തിൽ ഉണ്ടാകും. പ്രശസ വാസ്തുശിൽപി എൻ മഹേഷാണ് കെട്ടിടം രൂപകൽപന ചെയ്‌തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എകെജി സെന്ററിൻ്റെ ഉദ്ഘാടനം ഏപ്രിൽ 23 ന്

+ There are no comments
Add yours