ഷഹബാസ് കൊലക്കേസ്; പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമെന്ന് ആരോപണം

Estimated read time 0 min read

ഷഹബാസ് കൊലക്കേസ്; പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമെന്ന് ആരോപണം



താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ അരുംകൊല ചെയ്ത കേസിൽ പ്രതികളിലൊരാളുടെ പിതാവിന് ക്വട്ടേഷൻ ബന്ധമെന്ന് ആരോപണം. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണം ചെയ്തവരിൽ പ്രധാനിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാൾ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതെന്നാണ് വിവരം.

+ There are no comments

Add yours