*ലഹരി വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിനെ പള്ളിപ്പെരുന്നാളിനിടെ ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ കൂടി റിമാന്റിൽ*…
ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയ്യതി രാത്രി പത്തുമണിയോടു കൂടി പള്ളിപ്പെരുന്നാളിന് പ്രതികളുടെ കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്തതിലെ വിരോധം വച്ച് പള്ളിപ്പെരുന്നാളിന് രാത്രി കണിമംഗലം ഹെർബർട്ട് നഗർ കാരഞ്ചിറ വീട്ടിൽ ഷാനിഷ് (44 വയസ്സ് ) നെ കണ്ട പ്രതികൾ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട കൊണ്ടും മറ്റും ആക്രമിച്ച ഗുരുതരമായ പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയായ വെങ്ങിണിശ്ശേരി സ്വദേശി കളപ്പുരയ്ക്കൽ വീട്ടിൽ വിഷണു വർദ്ധനെ (19 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ചേർപ്പ് സബ്ബ് ഇൻസ്പെക്ടർ എം അഫ്സലും സംഘവും അറസ്റ്റു ചെയ്തത്.
പള്ളിപ്പെരുന്നാളിന് രാത്രി ഷാനിഷിനെ കണ്ട പ്രതികൾ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തിൽ മുഖത്ത് സാരമായ പരുക്കേറ്റിരുന്നു. വെങ്ങിണിശ്ശേരി സ്വദേശിയായ വിഷണു വർദ്ധൻ കുറച്ചു നാളായി ഇരിങ്ങാലക്കുടയ്ക്കടുത്ത് ചേലൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.. ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. കേസ്സിലെ മറ്റു പ്രതികളായ ആഷിഖ് (22 വയസ്സ്), ഉള്ളുവളപ്പിൽ ഹൗസ്, ജവഹർ നഗർ, SN പുരം, പാലക്കൽ ദേശം, യാദവ് (18 വയസ്സ്) പാറേക്കാട്ടിൽ വീട്, പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി ദേശം, ചൊവൂർ, ലിബിത്ത് (19 വയസ്സ്) കരുമത്തിൽ ഹൗസ്, എസ് എൻ പുരം, പല്ലിശ്ശേരി വില്ലേജ്, എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേലൂരിലെ വാടക വീട്ടിൽ നിന്നും നിന്നും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേർപ്പ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ എം.അഫ്സൽ, ടി.എൻ.പ്രദീപൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.വൈ.ഷിബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്


+ There are no comments
Add yours