ഗായകൻ ചന്ദ്രശേഖറിന് അജയ് വെള്ളരിപ്പണയും കൂട്ടരും ആദരം നൽകി
തിരുവനന്തപുരം : ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് സ്നേഹാദരം നൽകി.
‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ‘ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും ഗ്രൂപ്പ് ഗായകരും ഒരുക്കിയ ചടങ്ങ്
ചലച്ചിത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര സംവിധായകൻ ജോളിമസ്,
ചലച്ചിത്ര താരങ്ങളായ ദീപാ സുരേന്ദ്രൻ, ഹരി സർഗം, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ, കലാ,സാംസ്കാരിക പ്രവർത്തകരായ എം.എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം, ജീവകാരുണ്യ പ്രവർത്തകൻ
എസ്.വിനയചന്ദ്രൻ നായർ, മാധ്യമപ്രവർത്തകൻ റഹിം പനവൂർ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പ്രേം സിംഗേഴ്സ് കോ -ഓർഡിനേറ്റർ അജിത്കുമാർ, യശോധ ശബ്ദതരംഗം ജയചന്ദ്രൻ,
ശങ്കർ ഋഷിമംഗലം, അഡ്വ. പുഷ്പ, വിജി ബി. വിൽസൻ, സുഗത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായകർ അവതരിപ്പിച്ച ഗാനസന്ധ്യ ‘ചന്ദ്രോദയം – 2025’ അരങ്ങേറി.
ഫോട്ടോ ക്യാപ്ഷൻ
ഗാനമേള വേദിയിൽ
അര നൂറ്റാണ്ട് പിന്നിട്ട ഗായകൻ ചന്ദ്രശേഖർ ചലച്ചിത്ര സംവിധായകൻ രാജസേനനിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങുന്നു. സുഗത കൃഷ്ണൻ, അജയ് വെള്ളരിപ്പണ,അജയ് തുണ്ടത്തിൽ, എം.എച്ച് സുലൈമാൻ, ജോളിമസ്,
റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം എന്നിവർ സമീപം


+ There are no comments
Add yours