അന്നമനട മണപ്പുറത്ത് പിതൃ തർപ്പണത്തിയത് നിരവധി പേർ

Estimated read time 1 min read

അന്നമനട മണപ്പുറത്ത് പിതൃ തർപ്പണത്തിന് നൂറു കണക്കിന് പേരെത്തി.  മാള ശിവരാത്രി പുണ്യം തേടി നൂറു കണക്കിന് ഭക്തർ അന്നമനട മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി. ചാലക്കുടി പുഴയുടെ അന്നമനട ക്ഷേത്ര തീരത്തുള്ള മണപ്പുറത്ത് പിതൃ തർപ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നു. അന്നമനട യിലും പരിസര പഞ്ചായത്തുകളിൽ നിന്നുള്ളവർ  വ്യാഴാഴ്ച വെളുപ്പിന് പ്രത്യേക വാഹ്നങ്ങളിലുമായി  പിതൃ തർപ്പണത്തിന് എത്തി.  മരിച്ചു പോയ പിതൃക്കളുടേയും ബന്ധുക്കളുടേയും ആത്മാവിൻറെ  മോഷ പ്രാപ്തിക്കായി ഒരിക്കൽ കൂടി എള്ളും പൂവും ചന്ദനവും ബലി ചോറും പൂജിച്ച് നൽകി ആത്മ സംതൃപ്തിയോടെ മടങ്ങി. ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലും പിതൃ തർപ്പണത്തിന് ഒട്ടേറെ പേർ എത്തിയിരുന്നു.  പടം അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറം പിതൃ തർപ്പണം. 
 

+ There are no comments

Add yours