രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം
രാജ്യത്തെ നടുക്കി മറ്റൊരു ക്രൂര ബലാത്സംഗത്തിൻ്റെ വാർത്ത ഝാർഖണ്ഡിൽ നിന്നും വരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 ആദിവാസി പെൺകുട്ടികളെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ നിഷ്കരുണം കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ 18 ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ 12നും 17നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ 16 വയസ്സിന് മുകളിലുള്ളവരെ പൊലീസ് വിചാരണ ചെയ്യും.


+ There are no comments
Add yours