തിരുവനന്തപുരം കൂട്ടക്കൊല; ഉള്ളുരുക്കങ്ങളോടെ നാട് യാത്രയയച്ചു
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലയ്ക്ക് ഇരയായവരെ നാട് യാത്രയാക്കി. അഫാൻ്റെ പെൺസുഹൃത്തായ ഫർസാനയെ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിലും പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് ഭാര്യ ഷാഹിദാ ബീവി, മുത്തശ്ശി സൽമാ ബീവി, സഹോദരൻ അഫ്‌സാൻ എന്നിവരെ പാങ്ങോട് ജുമാ മസ്‌ജിദിലും കബറടക്കി. വലിയ ജനക്കൂട്ടം അവസാനമായി എല്ലാവരെയും കാണാനെത്തി. കൂട്ടക്കൊലയുടെ നടുക്കത്തിൽ നിന്നും നാട് മുക്തമായിട്ടില്ല.


+ There are no comments
Add yours