പിസി ജോർജിൻ്റെ ആരോഗ്യനില:
വിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച BJP നേതാവ് പിസി ജോർജ് 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. ഇന്നലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ജോർജിന്റെ ആരോഗ്യ നില തൃപ്‌തികരമാണ്. ഇസിജി വ്യതിയാനം, ഉയർന്ന രക്തസമർദം അടക്കമുള്ള ബുദ്ധിമുട്ടുകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


+ There are no comments
Add yours