വെഞ്ഞാറമൂട് കൂട്ടക്കൊല..കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികരണവുമായി പിതാവ്

Estimated read time 1 min read

25 കിലോമീറ്റർ, 3 വീട്, 5 കൊലപാതകങ്ങൾ

സ്വന്തം വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കല്ലറ പാങ്ങോട് എത്തിയാണ് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സൽമാബീവിയെ അഫാൻ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് കൊന്നത് 9 കിലോമീറ്റർ അകലെ പുല്ലമ്പാറ SN പുരത്തുള്ള പിതൃസഹോദരൻ ലത്തീഫ് ഭാര്യ ഷാഹിദ എന്നിവരെയാണ്. ശേഷം അഫാൻ വീട്ടിലെത്തി സഹോദരനെയും തന്റെ പെൺസുഹൃത്തിനെയും അമ്മയെയും ആക്രമിച്ചു. ഏറ്റവും ഒടുവിലാണ് ഫർസാനയെ കൊന്നതെന്നാണു സൂചന.

വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതികരണവുമായി പ്രതിയുടെ പിതാവ്

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്ന് പിതാവ് റഹീം. തനിക്ക് സൗദിയിൽ ഉണ്ടായ ബാധ്യത മാത്രമാണ് ഉള്ളത് വേറെ ഒന്നുമില്ല എന്നും കൊല്ലപ്പെട്ട ഫർസാന എന്ന പെൺക്കുട്ടിയെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നും റഹീം പറഞ്ഞു. അതേ സമയം തന്റെ പിതാവിന് 75 ലക്ഷം കടമുണ്ടെന്നും കടത്തെ ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നു എന്നുമാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.

+ There are no comments

Add yours