മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ വളരെ നേരിയ പുരോഗതി. അതേസമയം ആരോഗ്യസ്ഥിതി ഗുരുതരനിലയിൽ തന്നെയെന്നും വത്തിക്കാൻ അറിയിച്ചു. ഇന്നലെ മുതൽ അദ്ദേഹം സാധാരണ പോലെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. നിരവധി പേരാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഇറ്റലിയിലെ ആശുപത്രിക്ക് മുമ്പിൽ പ്രാർത്ഥനയുമായി തുടരുന്നത്.


+ There are no comments
Add yours