പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

Estimated read time 1 min read

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം. എന്നാൽ ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി.

ട്രെയിൻ കയറി ഇറങ്ങിയാൽ എളുപ്പത്തിൽ പോസ്റ്റ് മുറിച്ചെടുക്കാമെന്നാണ് കരുതിയതെന്നും പ്രതികളായ അരുണും രാജേഷും പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതികളുടെ മൊഴി കുണ്ടറ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. അട്ടിമറി സാധ്യത പരിശോധിക്കുന്നുണ്ട്. എൻഐഎ സംഘം പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു.

കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിൽ ടെലിഫോൺ പോസ്റ്റ് ഇട്ട സംഭവത്തിൽ പോലീസ് FIR ഫയൽ ചെയ്‌തു. നടന്നത് ട്രെയിൻ അട്ടിമറി ശ്രമമാണെന്നാണ് പൊലീസ് FIRൽ പറയുന്നത്. മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ രാജേഷ്, അരുൺ എന്നിവർ മനഃപൂർവ്വം ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നും FIR. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

+ There are no comments

Add yours