വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ ചാലക്കുടി പൊലീസ് പിടികൂടി.
പശ്ചിമ ബംഗാൾ സ്വദേശികളായ ഷാഹുൽ(30), മുർസലിൻ(24), മണ്ടൽ(33) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്‌പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒറീസയിലെ ഭരംപൂരിൽ നിന്നും ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് മുരിങ്ങൂർ ജംഗ്ഷനിലുള്ള വാടകവീട്ടിൽ സൂക്ഷിച്ചാണ് വില്പന.
മുറിയിൽ ബാഗുകളിലായി 23കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ 50ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.


+ There are no comments
Add yours