നടൻ ഓടിച്ച കാർ ഇടിച്ച് മറിഞ്ഞു:
സ്പെയിനിൽ നടന്ന കാറോട്ട മത്സരത്തിൽ പങ്കെടുക്കവേ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. പുറത്തു വന്ന അപകട ദൃശ്യത്തിൽ കാർ മറ്റൊരു കാറിന്റെ പിന്നിലിടിക്കുന്നതും പിന്നീട് പലതവണ മറിയുകയും ചെയ്യുന്നത് കാണാം. എന്നാൽ നടന് പരിക്കൊന്നും ഏറ്റിട്ടില്ല. മത്സരത്തിൽ 14-ാം സ്ഥാനത്താണ് അജിത് ഫിനിഷ് ചെയ്തത്. നേരത്തെയും സമാന രീതിയിൽ അജിത് അപകടത്തിൽപ്പെട്ടിരുന്നു.


+ There are no comments
Add yours