കോപ്പിയടി; സംവിധായകൻ ശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടി
‘എന്തിരൻ’ സിനിമ കോപ്പിയടി എന്ന് തെളിഞ്ഞതിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ശങ്കറിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ആരൂർ തമിഴ്‌നാഥൻ എന്നയാൾ നൽകിയ പരാതിയിലാണ് ഇഡി നടപടി. പരാതിക്കാരൻ എഴുതിയ ജിഗുബ എന്ന കഥയ്ക്ക് എന്തിരൻ്റെ കഥയുമായി സാമ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ചിത്രത്തിന് 11.5 കോടി രൂപ ശങ്കർ പ്രതിഫലം വാങ്ങിയിരുന്നു. ഇതിന് സമാനമായ സ്വത്തുകളാണ് കണ്ടുകെട്ടിയത്.


+ There are no comments
Add yours