ഡേറ്റ് കഴിഞ്ഞ  മരുന്നുകൾ വീട്ടിലെത്തി ശേഖരിക്കാൻ  പദ്ധതിയുമായി സർക്കാർ

Estimated read time 0 min read

മരുന്ന് ഡേറ്റ് കഴിഞ്ഞോ? ഇനി വീട്ടിലെത്തി കളക്ട് ചെയ്യും

ഡേറ്റ് കഴിഞ്ഞതും ഉപയോഗശൂന്യവുമായ മരുന്നുകൾ വീട്ടിലെത്തി ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ എൻപ്രൗഡ് പദ്ധതി വരുന്നു. പദ്ധതി ഉടൻ ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ശേഖരിക്കുന്ന മരുന്ന് നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കും. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

+ There are no comments

Add yours