ആറ്റുകാൽ പൊങ്കാല: അവധി പ്രഖ്യാപിച്ച് കളക്ടർ
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുകുമാരി. നേരത്തെ ജില്ലക്ക് അവധി പ്രഖ്യാപിക്കണമെന്ന് നിരവധി സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.


+ There are no comments
Add yours