ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി ആനയെഴുന്നള്ളത്ത്
പാലക്കാട് തൃത്താലയിൽ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകൾ പ്രദർശിപ്പിച്ചത് വിവാദമായി. ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായിൽ ഹനിയയുടെയും ചിത്രങ്ങൾ ആനപ്പുറത്തേറി ഉയർത്തിക്കാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നൽപ്പട തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങൾ അടങ്ങിയ ബാനറുകൾ തയാറാക്കിയത്. സംഭവം വിവാദമായി.
പാലക്കാട് ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി ആനയെഴുന്നള്ളത്ത്..വിവാദം

+ There are no comments
Add yours