താമരശ്ശേരി അടിവാരത്ത്  പാലത്തിന് സമീപം കാർ ആഴത്തിലേക്ക് മറിഞ്ഞ് അപകടം.

Estimated read time 0 min read

കോഴിക്കോട് താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ ആഴത്തിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. ആനക്കാംപൊയിൽ ഫരീക്കൽ ബാബുവിന്റെ ഭാര്യ സോഫിയക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്കാണ് കാർ പതിച്ചത്. നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നി മാറിയ വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബാബുവും സോഫിയയും ഇവരുടെ പേരക്കുട്ടി അഞ്ചുവയസ്സുകാരിയായ ഇസ്ബെലുമാണ് കാറിലുണ്ടായിരുന്നത്. വയനാട് മാനന്തവാടി പള്ളിക്കുന്നിൽ പള്ളിപെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്നു മൂവരും. ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours