*സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ  പാസ്സിങ്ങ് ഔട്ട് പരേഡ്  നടത്തി* 

Estimated read time 1 min read

*സുഡൻറ് പോലീസ് കേഡറ്റുകളുടെ  പാസ്സിങ്ങ് ഔട്ട് പരേഡ്  നടത്തി* 

കേരളത്തിന്റെ അഭിമാനമായി മാറിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023-25 ബാച്ചിലെ പരിശീലനം പൂർത്തിയാക്കിയ പി ഭാസ്ക്കരൻ മെമ്മോറിയൽ  ഗവൺമെൻറ് ഹയർ  സെക്കൻററി സ്ക്കൂൾ ,  കുഞ്ഞി കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ്  ഹയർ സെക്കൻററി സ്കൂൾ ,  വി കെ രാജൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്ക്കൂൾ  എന്നീ സ്കൂളുകളിലെ   സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്  2025 ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 8.00 ന് കൊടുങ്ങല്ലൂർ  പി ഭാസ്ക്കരൻ മെമ്മോറിയൽ  ഗവൺമെൻറ് ഹയർ  സെക്കൻററി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ  ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി കെ രാജു അവർകൾ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ  മുൻസിപാലിറ്റി ചെയർ പേഴ്സൺ ടി കെ ഗീത  മുഖ്യാതിഥിയായിരുന്നു കൊടുങ്ങല്ലൂർ  സബ്ബ് ഇൻസ്പെക്ടർ  ശ്രീ സാലിം,വാർഡ് മെമ്പർ അനിതാ ഷാജി  എന്നിവർ പങ്കെടുത്ത ചടങ്ങിൽ  മേൽ  പറഞ്ഞ സ്കൂളിലെ അദ്ധ്യാപകർ , ഡ്രിൽ ഇൻട്രക്റ്റേഴ്സ് , വിദ്യാർത്ഥികളുടെ  മാതാപിതാക്കൾ   പോലീസ് ഉദ്യോഗസ്ഥർ എന്നിവർ  ചടങ്ങിൽ  പങ്കെടുത്തു.

+ There are no comments

Add yours