കൊച്ചിയിൽ ഇന്ന് വൻ ഇടി നടക്കും!
ഫെബ്രുവരി 14ന് റിലീസ് ചെയ്യുന്ന ആന്റണി വർഗീസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ദാവീദിന് വ്യത്യസ്ഥ പ്രമോഷൻ. സിനിമ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ഒരു ബോക്സിങ് മത്സരം നടക്കുകയാണ്. ദാവീദ് ചാംപ്യൻഷിപ്പ് എന്നു പേരിട്ടിരിക്കുന്ന മത്സരത്തിൽ എട്ടു പ്രെഫഷണൽ ബോക്സർമാർ റിങ്ങിലിറങ്ങും. ദാവീദ് ടൈറ്റിൽ ബെൽറ്റാണ് ജേതാവിന് ലഭിക്കുക. ഇന്ന് വൈകിട്ട് ആറു മുതൽ ജെയിൻ ക്യാംപസിലാണ് മത്സരം.


+ There are no comments
Add yours