ഹിറ്റ്മാൻ ഈസ് ബാക്ക്, ഇത് വിമർശനങ്ങൾക്കുള്ള മറുപടി
വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. കട്ടക്കിൽ ഇംഗ്ലീഷ് ബൗളർമാരെ തല്ലിച്ചതച്ച് 76 ബോളുകളിൽ നിന്ന് സെഞ്ച്വറി തികച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ.
സെഞ്ച്വറിയിലേക്ക് എത്തുന്നത് വരെ 7സിക്സും 9ഫോറും രോഹിത് പറത്തിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്റെ 32-ാം സെഞ്ച്വറിയാണിത്. രോഹിത്ത് വിരമിക്കാറായി എന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ സെഞ്ചുറി എന്ന് ആരാധകർ പറയുന്നു


+ There are no comments
Add yours