ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാൽ മതിയെന്ന് സി വി വർഗീസ്

Estimated read time 0 min read

പാതിവില തട്ടിപ്പിൽ താൻ പണം വാങ്ങിയെന്ന ആരോപണം പൂർണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. പ്രതി അനന്തു കൃഷ്ണണൻ്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാൽ മതിയെന്ന് സി വി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. താനോ പാർട്ടിയോ അനന്തു കൃഷ്‌ണനിൽ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരിൽ അനന്തുവിൽ നിന്ന് പണം വാങ്ങാൻ ആരേയും താൻ പറഞ്ഞ് ഏൽപ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്തോ എന്ന് അന്വേഷണത്തിൽ കണ്ടെത്തട്ടെയെന്നും അത് തന്റെ ഉത്തരവാദിത്തമല്ലെന്നും സി വി വർഗീസ് പറഞ്ഞു.

+ There are no comments

Add yours