നമീബിയയുടെ രാഷ്ട്രപിതാവ് അന്തരിച്ചു
നമീബിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായ സാം നുജോമ (95) അന്തരിച്ചു. വിൻഡ്ഹോക്കിൽ ചികിത്സയിലിരിക്കെയാണ് മരണം. 1990ലെ വർണ വിവേചനത്തിൽ നിന്നും നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച അദ്ധേഹം 15 വർഷമാണ് പ്രസിഡന്റായി സേവനമുഷ്ഠിച്ചത്. നെൽസൺ മണ്ടേല ഉൾപ്പടെ കൊളോണിയൽ ഭരണത്തിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളെ മോചിപ്പിച്ച നേതാക്കളുടെ തലമുറയിലെ അവസാന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.


+ There are no comments
Add yours