വാൽപാറ കാട്ടാന ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം.

Estimated read time 0 min read

കാട്ടാന ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ജർമ്മൻ പൗരൻ മൈക്കിളാണ് മരിച്ചത്. കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ വാല്പാറയിൽ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന തട്ടിയിടുകയായിരുന്നു. മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours